നാനിയുടെ ആക്ഷൻ എന്റർടൈനർ “ദസറയിലെ” പുതിയ ഗാനം പുറത്ത്

നാനിയും കീർത്തി സുരേഷും ഒന്നിക്കുന്ന ആക്ഷൻ എന്റർടൈനർ ദസറയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 30-ന് തിയേറ്ററുകളിലെത്തും.

Advertisements

പാൻ ഇന്ത്യൻ ചിത്രമായാണ് ദസറ പുറത്തിറങ്ങുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

സത്യൻ സൂര്യൻ ഐ.എ.സി. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.

പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്, എഡിറ്റിങ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പി.ആർ.ഒ.: ശബരി.

Hot Topics

Related Articles