സ്പർശം 2025 പാലിയേറ്റീവ് രോഗി സംഗമം നടത്തി

കോട്ടയം : കോരുത്തോട് ഗ്രാമ പഞ്ചായത്തും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സ്പർശം 2025 പാലിയേറ്റീവ് രോഗി സംഗമം നടത്തി. കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന് ജാൻസി സാബു അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗം ബഹുമാനപ്പെട്ട പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിപാരാ ലീഗൽ വോളന്റിയേർ അഡ്വ. കെ ആർ ഷാജി, കോരുത്തോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു പി.എ, ദയ ചെയർമാൻ പി.എം. ജയകൃഷ്ണൻ , വൈസ്. ചെയർമാനും പാരാലിഗൽ വോളന്റിയറുമായ ശ്രീമതി. സോജ ബേബി, ദയ എക്സിക്യൂട്ടീവ് മെമ്പർ ലിൻസ് ജോസഫ്, ദയ കോർഡിനേറ്റർ വിഷ്ണു ജയകൃഷ്ണൻ, കോരുത്തോട് പാലിയേറ്റിവ് കെയർ നഴ്സ് ജയ വേണുഗോപാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ സന്ധ്യ, വിവിധ സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ നേതാക്കളും ആയുർവ്വേദ, അലോപ്പതി,ഹോമിയോ ഡോക്ടർമാരും പങ്കെടുത്തു.

Advertisements

മീറ്റിംഗിൽ ദയ ചെയർമാൻ പി.എം. ജയകൃഷ്ണനെ ആദരിച്ചു. തുടരെയുള്ള വർഷങ്ങളിൽ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് മുടക്കം കൂടാതെ സഹായ സേവനങ്ങൾ എത്തിച്ചു നൽകുന്നതും മികച്ച പാലിയേറ്റീവ് പരിചരണവും ആദരവിന് അർഹനാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീറ്റിംഗിൽ നിയമ സഹായ ക്ലിനിക്ക്, ബോധവൽക്കരണ ക്ലാസ്, ആയുർവേദ അലോപ്പതി ഹോമിയോ ക്യാമ്പുകൾ എന്നിവ നടത്തപ്പെട്ടു.

വീൽചെയർ , വാക്കർ, ഡയാലൈസർ, ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ,അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും ദയ രോഗികൾക്ക് വിതരണം ചെയ്തു.

Hot Topics

Related Articles