കോട്ടയം: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ
ഭിന്നശേഷി സൗഹൃദ സംഗമവും കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ജയകൃഷ്ണന്റെ അധ്യക്ഷഥയിൽ ഐഎംഎ, ഐആർഐഎ റേഡിയോളജിസ്റ്റ് മെമ്പർ കൂടിയായ ഡോ. ജോസ് കുരുവിള കൊക്കാട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ദയ -മെന്റർ, സാമൂഹിക പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ നിഷ ജോസ് കെ.മാണി മുഖ്യ അതിഥി ആയിരുന്നു. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരിയും, ദയ – രക്ഷധികാരിയുമായ റവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജേക്കബ്, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ബിജോയ് ജോസഫ്, ദയ എക്‌സിക്യൂട്ടീവ് മെമ്പർ സിന്ദു പി നാരായണൻ, ശ്രീ. ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ മികച്ച നേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ദയ എക്‌സിക്യൂട്ടീവ് മെമ്പർ സിന്ദു പി നാരായണനെയും
പത്ത്, പ്ലസ് ടു, ഡിഗ്രി മികച്ച വിജയം കൈവരിച്ച കുട്ടികളെ പ്രസ്തുത യോഗത്തിൽ ആദരിച്ചു. 125 സ്‌കൂൾ കുട്ടികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.
പഠന ഉപകരണ വിതരണം നടത്തി : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി

Advertisements