കോട്ടയം: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ ഈസ്റ്റർ – വിഷു ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ദയ ചെയർമാൻ ശ്രീ. പി. എം. ജയകൃഷ്ണന്റെ അധ്യക്ഷഥയിൽ നടത്തപ്പെട്ടു. റിട്ടയേർഡ് ഡിജിപി ശ്രീ. ഋഷിരാജ് സിങ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ദയ മെന്റർ, എഴുത്തുകാരിയും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീമതി. നിഷ ജോസ് കെ മാണിയും, സെൻട്രൽ ഗവൺമെൻറ് കൗൺസിൽ ഹൈക്കോർട്ട് ഓഫ് കേരള അഡ്വ. രാജേഷ് പല്ലാട്ട്, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കുരുവിള, മെഡിക്കൽ ഓഫീസർ പാലിയേറ്റീവ് മെഡിസിൻ എംസിഎച്ച് കോട്ടയം ഡോ. പ്രവീൺലാൽ R എന്നിവർ മുഖ്യഅതിഥികളായി പങ്കെടുത്തു.
കുറുമണ്ണ് സെന്റ് ജോൺസ് ചർച്ച് വികാരിയും ദയ രക്ഷാധികാരിയുമായ റവ. ഫാ. അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിവേക് മാത്യു പുളിക്കൽ, ദയ ട്രഷററും പ്രൊഫസർ ആൻഡ് ഡയറക്ടർ ഐ.യു.സി. ഡി. എസ് എംജി യൂണിവേഴ്സിറ്റി എക്സ്പാർട്ട് മെമ്പർ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിസെബിലിറ്റി ഡിപ്പാർട്ട്മെൻറ് ഗവൺമെൻറ് ഓഫ് കേരളയുമായ ഡോ. പി.റ്റി ബാബുരാജ്, ദയ ജോയിന്റ് സെക്രട്ടറിയും , റിട്ടയേർഡ് ആർടിഒ കൂടിയായ ശ്രീ. പി. ഡി സുനിൽ ബാബു, ദയ സെക്രട്ടറി ശ്രീ. തോമസ് ടി എഫ്രേം, ദയ വൈസ് ചെയർമാനും പാരാ ലീഗൽ വോളന്റിയറുമായ ശ്രീമതി. സോജ ബേബി, കാരുണ്യ ഭവൻ ചെയർമാൻ ശ്രീ. മോഹനൻ നായർ, കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജോയ് ജോസഫ്, നിയോമി വിമൺസ് ഫൗണ്ടേഷൻ ഡയറക്ട്ടേഴ്സ് സിസ്റ്റർ. വിനീത, സിസ്റ്റർ.സ്മിത, ശ്രീ. എബി, സേവാഭാരതി ഏറ്റുമാനൂർ പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി ശ്രീ. എസ്. സഹസ്രനാമ അയ്യർ, ദയ എക്സിക്യൂട്ടീവ് മെമ്പർ, ശ്രീമതി. സിന്ദു പി നാരായണൻ,ദയ ജനറൽ കൌൺസിൽ മെമ്പേഴ്സായ ശ്രീ. ലിൻസ് ജോസഫ്, ശ്രീ. ജോസഫ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസ്തുത മീറ്റിംഗിൽ 150 ൽ പരം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഇലക്ട്രിക് വീൽചെയർ, തയ്യൽ മെഷീൻ, ഡയപ്പർ ഡിസ്പോസൽ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണകിറ്റ് എന്നിവ വിതരണം ചെയ്യപ്പെട്ടു.