കോട്ടയം : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും മണപ്പുറം ഫൗണ്ടേഷനിൽ നിന്നും ഹോം കെയർ സർവിസിന് വേണ്ടി ലഭ്യമായ വാഹനത്തിന്റെ സമർപ്പണവും നടത്തി. ദയ ചെയർമാൻ പി. എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. ദയ രക്ഷാധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മണപ്പുറം ഫൌണ്ടേഷൻ സി എസ് ആർ ഹെഡ് ശില്പ ട്രെസ സെബാസ്റ്റ്യൻ, കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി,
മുൻ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. പ്രഫ. സണ്ണി വി സക്കറിയ , ദയ ട്രഷറർ, ഡയറക്ടർ & പ്രൊഫസർ ഐ യു സി ഡി എസ് എം ജി യൂണിവേഴ്സിറ്റി, ഡോ. പി. റ്റി. ബാബുരാജ്, കടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജി. സോമൻ, ദയ വൈസ് ചെയർമാൻ, പാരാ ലീഗൽ വോളന്റിയർ, സോഷ്യൽ വർക്കർ സോജ ബേബി, ദയ ജോയിന്റ് സെക്രട്ടറി, റിട്ടയേർഡ് ആർ ടി ഒ എൻഫോഴ്സ്മെൻ്റ്. പി. ഡി. സുനിൽ ബാബു, കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജേക്കബ് , ദയ സെക്രട്ടറി തോമസ് റ്റി എഫ്രേം, ദയ എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പി നാരായണൻ, ജനറൽ കൌൺസിൽ മെമ്പർ മാരായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു. 100 ലധികം ഭിന്ന ശേഷിക്കാർ യോഗത്തിൽ പങ്കുകൊണ്ടു. പ്രസ്തുത യോഗത്തിൽ ഭക്ഷണകിറ്റ്, വീൽചെയർ, മെഡിക്കൽ കിറ്റുകൾ എന്നിവ വിതരണം ചെയ്തു.