എസ് എച്ച് മൗണ്ടിൽ ബിവറേജ് വേർഹൗസിന് സമീപം തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പ്രദേശത്ത് കൂലിപ്പണിയെടുക്കുന്ന ആളെ : മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം 

കോട്ടയം : എസ് എച്ച് മൗണ്ടിൽ ബിവറേജസ് കോർപ്പറേഷൻ വേർഹൗസിന് സമീപം തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വേർഹൗസിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ താമസിച്ചിരുന്ന തമിഴ്നാട് തേനി പെരിയകുളം നമ്പർ 10 കോളനിയിൽ  പി. പെരുമാളി (60) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി പെരുമാൾ ഈ പ്രദേശത്തെ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. രണ്ട് ദിവസം മുൻപാണ് ഇയാളെ ഈ പ്രദേശത്ത് അവസാനമായി കണ്ടത്. ഇദ്ദേഹത്തെ കാണാതെ വന്നതോടെ നാട്ടുകാർ വിവരം ഗാന്ധി നഗർ പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്  ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Advertisements

Hot Topics

Related Articles