കോട്ടയം നട്ടാശേരി വട്ടമൂട് റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം : മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം : മൃതദേഹം കണ്ടെത്തിയത് റോഡരികിലെ കുഴിയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ

കോട്ടയം : നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് റോഡരികിലെ കുഴിയിൽ കണ്ടെത്തിയത്. വട്ടമൂട് – അയ്മനത്ത് ചിറ റോഡരികിലെ കുഴിയിൽ കമന്ന് കിടക്കുന്ന നിലയിലാണ് മുതദേഹം കണ്ടെത്തിയത്. മാലിന്യം തള്ളുന്ന കുഴിയിൽ നിന്നും അതി രൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം ഈസ്റ്റ് പൊലീസിനെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. ഇത് അനുസരിച്ച് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles