ഗാസിയാബാദ്: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിവീഴ്ത്തി. ഭാര്യ ഇസ്രത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് അനസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോനി പൊലീസ് കേസെടുത്തിട്ടുണ്ട്.2024-ല്‍ ഭാര്യ ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇസ്രത്ത് വ്ലോഗിങ് ആരംഭിക്കുകയും അന്യപുരുഷന്മാരോടൊപ്പം വിഡിയോകള്‍ ചെയ്യുകയും ചെയ്തുവെന്നാണ് അനസിന്റെ ആരോപണം.
ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി വ്യക്തമാക്കുന്നു.കുടുംബ ഉത്തരവാദിത്വങ്ങള്‍ അവഗണിച്ച് സോഷ്യല്‍ മീഡിയയില്‍ മുഴുകിയിരുന്നുവെന്നും, ഒന്നിലധികം പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്താല്‍ ദേഷ്യം പ്രകടിപ്പിക്കുകയും ആത്മഹത്യാ ഭീഷണിയും വ്യാജപാരാതികളും നല്‍കുമെന്നുമാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട 16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോയും അനസ് പൊലീസിന് ഹാജരാക്കി. കുട്ടിയെ ചേര്‍ത്തുനിര്‍ത്തിയ നിലയില്‍ ഭര്‍ത്താവിനെതിരെ കത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തുകയും ഒന്നിലധികം തവണ കുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നത്.”കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്ന് ലോനി എസ്.പി. സിദ്ധാര്‍ഥ് ഗൗതം അറിയിച്ചു.