കൊല്ലാട് കോൺഗ്രസിന്റെ സജീവ നേതാവും ജനസേവകനുമായ ഡോ. ജോർജ് ഇട്ടിചെറിയ (കുഞ്ഞുമോൻ) അന്തരിച്ചു

കൊല്ലാട്: കൊല്ലാട് മേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ നേതാവും സാമൂഹിക പ്രവർത്തകനുമായ ഡോ. ജോർജ് ഇട്ടിചെറിയ (കുഞ്ഞുമോൻ) വിടവാങ്ങി. സംസ്കാരം 2025 സെപ്റ്റംബർ 3 ബുധനാഴ്ച നടക്കും.ആതുര സേവന രംഗത്ത് സാധാരണ ജനങ്ങളുടെ ആശ്രയമായി നിന്നിരുന്ന വ്യകതിയാണ് കുഞ്ഞുമോൻ ഡോക്ടർ, രോഗശാന്തിക്ക് പുറമെ തമാശയും മനോഹരമായ സംസാരവും ചേർത്ത് രോഗികളെ ആശ്വസിപ്പിക്കുന്നതിനാലും അറിയപ്പെട്ടിരുന്നു. കൊല്ലാടിന്റെ സാമൂഹിക, രാഷ്ട്രീയ, ആത്മീയ, സമുദായ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

Advertisements

ഭാര്യ: ജെസി കെ മാത്യു (റിട്ട. രജിസ്ട്രാർ).മക്കൾ: ഡോ. പ്രവീൺ ജോർജ് ഇട്ടിചെറിയ, ഡോ. പ്രമീത ജോർജ് ഇട്ടിചെറിയ (വൈസ് പ്രിൻസിപ്പൽ, ദന്തൽ കോളേജ്, പുഷ്പഗിരി, തിരുവല്ല).

Hot Topics

Related Articles