തിരുവനന്തപുരം :നെയ്യാറ്റിന്‍കര കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ അപകടത്തിൽ രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം.മരിച്ചത് കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി (65), ചന്ദ്രിക (65) എന്നിവരാണ്. സംഭവം വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ കുന്നൂർക്കോണം പ്രദേശത്ത് വച്ച് നടന്നു.ഭക്ഷണത്തിനായി പാലത്തിന് മുകളിലിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് തെങ്ങ് കടപുഴകി വീണത്. കൂടെയുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.മൃതദേഹങ്ങൾ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
Advertisements