നടി പ്രിയ മറാത്തെ അന്തരിച്ചു; കാൻസർ ബാധിതയായി ചികിൽസയിലായിരുന്നു

മുംബൈ:ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷൻ താരവുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. കാൻസർ ബാധിതയായി ചികിൽസയിലായിരുന്നു. പുലർച്ചെ നാലുമണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വർഷം മുൻപാണ് പ്രിയയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. നടൻ ശാന്തനു മോഗാണ് ഭർത്താവ്.സീരിയലുകളിലെ ജനപ്രീതിപവിത്ര റിഷ്ത എന്ന ടെലിവിഷൻ പരമ്പരയിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം വർഷയെന്ന വേഷത്തിൽ അഭിനയിച്ച പ്രിയ വൻ ജനപ്രീതി നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Advertisements

തുടർന്ന് ചാർ ദിവസ് സ്വാസ്‌ച് ഉൾപ്പടെയുള്ള സീരിയലുകളിലൂടെ തിരക്കേറിയ താരമായി.കസം സേ ആയിരുന്നു പ്രിയയുടെ ആദ്യ ഹിന്ദി പരമ്പര. ഇതിൽ വിദ്യാ ബാലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബഡേ അച്ചേ ലഗ്‌തേ ഹേയിൽ ജ്യോതി മൽഹോത്രയായി ചെയ്ത വേഷവും ശ്രദ്ധേയമായി. ഉത്തരൺ, ഭാരത് കാ വീർ പുത്- മഹാറാണ പ്രതാപ്, സാവ്ധാൻ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ തുടങ്ങിയവയും പ്രിയയുടെ ശ്രദ്ധേയ പ്രകടനങ്ങളായി മാറി.ആരോഗ്യപ്രശ്നങ്ങൾ2023ൽ തുസേ മി ഗീത ഗാത് അയേ എന്ന പരിപാടിയിൽ നിന്നാണ് ആരോഗ്യ കാരണങ്ങളാൽ പ്രിയ പെട്ടെന്ന് പിൻമാറിയത്. തുടർന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. രോഗബാധിതയായതിന് ശേഷം താരം സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം പൂർണ്ണമായും പിൻവാങ്ങിയിരുന്നു.

Hot Topics

Related Articles