വളർത്തിയ മകനിൽ നിന്നു തന്നെ കുത്തേറ്റ്; ഇടിഞ്ഞാർ ഗ്രാമം ഞെട്ടലിൽ

ഇടിഞ്ഞാർ:മുപ്പത് വർഷമായി സ്വന്തം കുട്ടികളെപ്പോലെ വളർത്തിയ യുവാവിന്റെ കുത്തേറ്റ് ജീവൻ നഷ്ടപ്പെട്ട സംഭവം ഇടിഞ്ഞാർ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്.ഭർത്താവ് മരണപ്പെട്ട വസന്തയെയും രണ്ട് കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ മുന്നോട്ട് വന്നത് മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ്. സ്വന്തം വരുമാനം പാഴാക്കാതെ മണ്ണും കിടപ്പാടവും വാങ്ങി വസന്തയ്ക്കും കുട്ടികൾക്കും കരുതിക്കൊടുത്ത അദ്ദേഹം, മിനിയേയും വിനോദിനേയും സ്വന്തം മക്കളെന്ന പോലെ വളർത്തി.എന്നാൽ, മകൾ മിനിയുടെ മകൻ സന്ദീപാണ് (കേസിലെ പ്രതി) രാജേന്ദ്രനെ കുത്തിക്കൊന്നത്. കുട്ടിക്കാലം മുതലേ അടിപിടിയിലൂടെയും പിന്നീട് പൊലീസിന്റെ റൗഡി ലിസ്റ്റിലൂടെയും പരിചിതനായ സന്ദീപ്, നിരവധി കേസുകളിൽ മുമ്പും പൊലീസിന്റെ പിടിയിലായിരുന്നു.

Advertisements

തിരുവനന്തപുരത്ത് വീട്ടുജോലിക്കാണ് സന്ദീപിന്റെ അമ്മ മിനി പോകുന്നത്. സഹോദരിയും അവിടെയുള്ള ഒരു തുണിക്കടയിൽ ജോലി ചെയ്യുന്നു. സഹോദരൻ വിനോദ് നാട്ടിൽ ഇല്ല. സന്ദീപ് ഭാര്യയും കുഞ്ഞുമായി രാജേന്ദ്രനും വസന്തയ്ക്കുമൊപ്പം മൈലാടുംകുന്നിലെ വീട്ടിൽ താമസിക്കുകയായിരുന്നു.വസന്ത ബൈക്കിടിച്ച് മരിച്ചതോടെ രാജേന്ദ്രൻ വീടുവിട്ട് മാറി. പിന്നീട് മങ്കയം ഇക്കോ ടൂറിസം സെന്ററിൽ നൈറ്റ് വാച്ചറായും മുൻപ് ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി യൂണിറ്റ് അംഗമായും ക്ഷേത്രോത്സവങ്ങൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായും പ്രവർത്തിച്ചു.വസന്തയുടെ അപകട ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജേന്ദ്രനോടുള്ള പകയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.ഇടിഞ്ഞാറിലെ ഈ കൊലപാതകം ഗ്രാമത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സൗഹൃദപരമായി കഴിയുന്ന ഈറ്റത്തൊഴിലാളികളും ആദിവാസികളും തോട്ടം തൊഴിലാളികളും കർഷകരുമെല്ലാം ഉള്ള പ്രദേശത്ത് ഇതാദ്യമാണ് കൊലക്കേസ് റിപ്പോർട്ട് ചെയ്യുന്നത്.

Hot Topics

Related Articles