ഫിറ്റ്നസിൽ മാത്രമല്ല ചർമ്മംസംരക്ഷണത്തിനും ഏറെ നൽകുന്ന നടിയാണ് ദീപിക പദുക്കോൺ. ആരോഗ്യകരമായ ഭക്ഷണങ്ങളാണ് താരം കഴിക്കാറുള്ളത്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമമാണ് താരം പിന്തുടരുന്നത്. കൂടാതെ പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ചർമ്മ സംരക്ഷണത്തിനായി പതിവായി കഴിച്ചിരുന്ന ഒരു ജ്യൂസിനെ പറ്റി താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഞ്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന ഒരു ജ്യൂസാണിത്. ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്, മൂന്ന് ആര്യവേപ്പില, പുതിനയില ആറ് ഇല, ഒരു സ്പൂൺ തേൻ, അൽപം മല്ലിയില എന്നിവയാണ് ഈ ജ്യൂസ് തയ്യാറാക്കാനായി വേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേൻ ഒഴിച്ച് ബാക്കി എല്ലാം ചേരുവകളും വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അവസാനം അൽപം തേൻ ചേർത്ത് കുടിക്കുക. ഇത് ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ബീറ്റ്‌റൂട്ടിലെ വിറ്റാമിൻ സി ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. മുഖക്കുരു കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും.
കറിവേപ്പിലയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ചർമ്മത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പുതിയില ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു. പുതിനയുടെ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പും വീക്കവും കുറയ്ക്കാനും സഹായിക്കും.
ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. മല്ലിയിലയുടെ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ തിണർപ്പ്, സൂര്യാഘാതം എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.