ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് : ഡിബിഎച്ച്എസ്എസ് തിരുവല്ലയ്ക്ക് ഒന്നാം സ്ഥാനം

തിരുവല്ല : ജില്ലാ കബഡി അസോസിയേഷന്റെ സബ്ജൂനിയർ,ജൂനിയർ മത്സരങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. തിരുവല്ല മുൻസിപ്പൽ കൗൺസിലറും ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റുമായ ശ്രീനിവാസ് പുറയാറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷൻ സെക്രട്ടറി രാജ്‌കുമാർ പ്രസിഡന്റ് നന്ദഗോപൻ, ബിനു വി കുറുപ്പ് എന്നിവർ പ്രസംഗിച്ചു. സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഡി ബിഎച്ച്എസ്എസ് തിരുവല്ല ഒന്നാം സ്ഥാനവും ഡി ബിഎച്ച്എസ്എസ് പരുമല രണ്ടാം സ്ഥാനവും നേടി. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ പഴകുളം സെവൻസ് ഒന്നാം സ്ഥാനവും ഡിബിഎച്ച്എസ്എസ് തിരുവല്ല രണ്ടാം സ്ഥാനവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂൾ ഓഫ് കബഡി പരുമല ഒന്നാം സ്ഥാനവും , ഷാ മ്മോറിയൽ ക്ലബ്ബ് പത്തനാപുരം രണ്ടാം സ്ഥാനവും നേടി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.