ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തം വീട്ടിലെ നാല് പേരെ ലഹരിക്കടിമയായ വ്യക്തി കുത്തിക്കൊന്നു. രണ്ട് സഹോദരിമാരും പിതാവും അവരുടെ മുത്തശ്ശിയുമാണ് മരിച്ചത്. പ്രതിയെ പൊലീസ് പിടികൂടി.
ഡല്‍ഹിയിലെ പാലം മേഖലയിലാണ് സംഭവം. രാത്രി ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി ആക്രമിച്ചത്. കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
ലഹരിക്കടിമയാണ് ആക്രമണം നടത്തിയ ആള്‍ എന്ന് പൊലീസ് പറയുന്നു. രണ്ട് പേരുടെ മൃതദേഹം ബാത്ത്‌റൂമിനുള്ളിലാണ് കണ്ടെത്തിയത്.
Advertisements