ദന്തൽ കൗൺസിൽ അനുമതി നേടാത്ത ദന്ത പരിശോധന ക്യാമ്പ് നിയമ വിരുദ്ധം : നിയമ വിരുദ്ധ ദന്തൽ ക്ലാമ്പുമായി കടുത്തുരുത്തി റോട്ടറി ക്ലബ്‌ : ദന്തൽ കൗൺസിലിന് പരാതി

കോട്ടയം : ദന്തൽ കൗൺസിൽ അനുമതി നേടാത്ത നിയമ വിരുദ്ധ ദന്ത പരിശോധന ക്യാമ്പുമായി കടുത്തുരുത്തി റോട്ടറി ക്ലബ്‌. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദന്തൽ കോളേജുകൾക്കും, ആശുപത്രികൾക്കും, സ്വകാര്യ ദന്തൽ കോളേജ് ലെ സാമൂഹിക ആരോഗ്യ ദന്തൽ വിഭാഗങ്ങൾക്കു മാത്രമാണ് നിയമ പരമായി ക്യാമ്പ് നടത്താനുള്ള അനുമതി. നിക്ഷിപ്ത തലപര്യങ്ങൾക്കും സ്വകാര്യ ലാഭത്തിനു വേണ്ടി നടത്തുന്ന പരസ്യങ്ങൾ നൽകിയുള്ള ക്യാമ്പ് കൾ പിടിക്കപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അത് നടത്തുന്ന ദന്ത ഡോക്ടർ മാർക്കും ക്യാമ്പ് സംഘടകർക്കും ആയിരിക്കും.

Advertisements

ക്യാമ്പ് നടത്തുവാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിന് മുമ്പ് സംസ്ഥാന ഡെന്റൽ കൌൺസിൽ മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് സംവിധാനത്തെ കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം ക്യാമ്പ് കളിൽ യാതൊരു വിധ ഡിസ്‌കൗണ്ട് ഓ ഓഫർ കളോ നൽകാൻ പാടുള്ളതല്ല അത് കൂടാതെ ദന്താരോഗ്യ അവബോധത്തിനു പ്രാധാന്യം കൊടുക്കുന്ന പ്രവർത്തനങ്ങൾ ആണെന് ഉറപ്പു വരുത്തേണ്ടതാണ്. ക്യാമ്പ് കളിൽ ദന്തൽ കൌൺസിലിന് പ്രഥമ ദൃഷ്ടിയാൽ സംശയം തോന്നിയാൽ ഒരു ഒബ്സെർവർ നെ നിയമിക്കാനുള്ള അധികാരവും ഉണ്ട്. ക്യാമ്പിൽ ഏതെങ്കിലും തരത്തിൽ നിയമ വിരുദ്ധമായി നടന്നാൽ സംസ്ഥാന ദന്തൽ കൌൺസിൽ ന്റെ നിയമ നടപടികൾ ക്യാമ്പ് ലെ ദന്ത ഡോക്ടർ മാർ നേരിടുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യ ഡെന്റൽ ക്ലിനിക്കുകൾ ക്യാമ്പുകൾ നടത്തുകയാണെങ്കിൽ അവർക്കു അവിടെ വരുന്ന മുഴുവൻ ആൾക്കാരെയും പരിശോധന നടത്താനുള്ള സൗകര്യം ഉണ്ടാകില്ല.ഇത്തരത്തിലുള്ള നിർദ്ധിഷ്ട സൗകര്യങ്ങൾ ഇല്ലാതെ ക്യാമ്പ് കൾ നടത്തിയാൽ ഹെപ്പറ്റൈറ്റിസ്, എച്ച് ഐ വി മുതലായ രക്ത ത്തിലൂടെ പകരുന്ന മാരക രോഗങ്ങൾക്ക് കാരണമായേക്കാം.കോട്ടയം ജില്ലയിലെ കടുത്തുരുത്തി റൊട്ടറി ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ആണ് നിയമ വിരുദ്ധമായ ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഡെന്റൽ അസോസിയേഷൻ നിൽ പരാതി വന്നത്. റൊട്ടറി ക്ലബ്‌ ഒരു ദന്തൽ ക്യാമ്പ് മുട്ടുചിറ യിൽ ഉള്ള സെന്റ് ആന്റണി ഡെന്റൽ ക്ലിനിക്‌ ഇൽ വെച്ചു നടത്തുവാൻ ആണ് പരസ്യം നൽകിയിരിക്കുന്നത്. അത് റൊട്ടറി ക്ലബ്‌ കളുടെ നിയമങ്ങൾക്കും,ഡെന്റൽ കോഡ് ഓഫ് എത്തിക്സ് നും എതിരാണ്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും, ഡെന്റൽ കൗൺസിലിനും, ഡിഎംഒ ക്കും ഡെന്റൽ അസോസിയേഷൻ പരാതി നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.