കോട്ടയം : സംസ്ഥാനത്ത് സ്വകാര്യ ദന്തൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ സംഘടനയായി പ്രൈവറ്റ് ഡെന്റൽ പ്രാക്ടീഷ്യനേഴ്സ് അസോസിയേഷൻ ഓഫ് കേരള രൂപീകരിച്ചു. സംസ്ഥാനത്ത് സ്വകാര്യ ഡെന്റൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരാണ് സംഘടനയുടെ കീഴിൽ വരുന്നത്. സംസ്ഥാന ഭാരവാഹികളായി ഡോ.സിജു എ.പൗലോസ് പ്രസിഡന്റ് (മൂവാറ്റുപുഴ) , ഡോ.വി.അജികുമാർ സെക്രട്ടറി (കൊച്ചി ) , ഡോ.എം.സഞ്ജയ് കുമാർ ജോ.സെക്രട്ടറി (പാലക്കാട് ) , ഡോ.കെ.എ സുനിൽ ട്രഷറർ (കോട്ടയം) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് സ്വകാര്യ ദന്തൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisements