വിഷാംശത്തെ പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കണോ? എന്നാൽ ഈ പാനീയങ്ങൾ കുടിക്കൂ…

നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ് ശരീരത്തെ ഡിറ്റോക്സ് ചെയ്യുക എന്നത്. ചില നേരങ്ങളിൽ ശരീരത്തിൽ സ്വാഭാവികമായി വിഷാംശമുണ്ടാകാറുണ്ട്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ ഡിറ്റോക്സിഫിക്കേഷൻ അത്യാവശ്യമാണ്. ശരീരം കൃത്യ സമയത്ത് സ്വാഭാവികമായും വിഷാംശം ഇല്ലാതാക്കുന്നുണ്ട്. 

Advertisements

ചില ഹെർബൽ പാനീയങ്ങൾക്ക് ഈ പ്രക്രിയയെ പിന്തുണയ്ക്കാനും കൂടുതൽ ആരോഗ്യകരമായി വിഷാംശത്തെ പുറന്തള്ളാനും കഴിയുന്നു. ശരീരത്തെ ശുദ്ധീകരിക്കാൻ മാത്രമല്ല, ആമാശയത്തെ വ്യത്തിയാക്കാനും മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലളിതവും വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നതുമായ ഡിറ്റോക്സ് പാനീയങ്ങളാണ് ഇവയൊക്കെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് മസാല ചായ. പെരുംജീരകം, കറുവപ്പട്ട, ജീരകം എന്നിവയിട്ടാണ് മസാല ചായ തയാറാക്കുന്നത്. വയറിനെ ശുദ്ധീകരിക്കാൻ ഏറെ മികച്ചതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സിഡൻ്റ് ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറുവപ്പട്ട. മൊത്തത്തിലുള്ള ആമാശയത്തിൻ്റെ ആരോ​ഗ്യത്തെ സംരക്ഷിക്കാനും വീക്കം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് ഏറെ നല്ലതാണ്. ദഹനത്തിന് സഹായിക്കുന്നു എൻസൈമുകളെ ഉത്പാദിപ്പിക്കാൻ നല്ലതാണ് ജീരകം. പെരുംജീരകവും ​ഗ്യാസ് പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ സഹായിക്കും. ഇവയെല്ലാം ചേർത്ത് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

ചീര, കുക്കുമ്പർ, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്തതാണ് ഗ്രീൻ ഡിറ്റോക്സ് ഡ്രിങ്ക്. ഇവ ഓരോന്നും വ്യത്യസ്തമായ ഓരോ ഡിറ്റോക്സ് ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. ക്ലോറോഫൈൽ എന്ന സംയുക്തമാൽ സമ്പുഷ്ടമാണ് ചീര. ഇത് ശരീരത്തിലെ ദഹന വ്യവസ്ഥയ്ക്കും അതുപോലെ വിഷാംശങ്ങളെ പുറന്തള്ളാനും നല്ലതാണ്. ജലാംശം ധാരാളമുള്ള കുക്കുമ്പർ ശരീരത്തിലെ വിഷാംശങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളാനും ഇഞ്ചി ദഹനത്തിനും സഹായിക്കും. വൈറ്റമിൻ സിയുടെ ഉറവിടമായ നാരങ്ങ ശരീരത്തിന് ഉന്മേഷം നൽകുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ് ഈ പാനീയം.

ഇഞ്ചി കുരുമുളക് ചായ

ദഹനത്തിന് ഏറെ സഹായിക്കുന്ന രണ്ട് ചേരുവകളാണ് ഇഞ്ചിയും കുരുമുളക്. പണ്ട് കാലം മുതലെ ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നായി ഇഞ്ചി അറിയപ്പെട്ടതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സി‍ഡൻ്റ് ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്പ്പാദിപ്പിച്ച് വേ​ഗത്തിൽ ഭക്ഷണ പദാർത്ഥങ്ങളെ വിഘടിപ്പിക്കുവാൻ ഇഞ്ചി നല്ലതാണ്. മറുവശത്ത് കുരുമുളകും ഇതേ തരത്തിലുള്ള ​ഗുണങ്ങൾ നൽകുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ന്യൂട്രിയൻ്റ്സിനെ വേ​ഗത്തിൽ ആ​ഗിരണം ചെയ്യാൻ സ​​ഹായിക്കും. ഇഞ്ചി കുരുമുളക് ചായ വേ​ഗത്തിൽ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് 

പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട് എന്ന് തന്നെ പറയാം. ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം പോലെയുള്ള അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ശക്തി കേന്ദ്രമാണ് ബീറ്റ്റൂട്ട്. ബീറ്റലൈനുകൾ എന്ന ആൻ്റി ഓക്സിഡൻ്റുകളുടെ ഉയർന്ന ഉറവിടമാണ് ബീറ്റ്റൂട്ട്. കരളിൻ്റെ പ്രവർത്തനത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരളിൻ്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും തകർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ആമാശയത്തിൽ നിന്നും കുടലിൽ നിന്നും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു. കൂടാതെ ആമാശയത്തിൽ ദഹനത്തിന് സഹായിക്കുന്നു ആസിഡുകളെ ഉത്പാദിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് ഏറെ സഹായിക്കും.

Hot Topics

Related Articles