കോട്ടയം : സഹോദരങ്ങൾക്കു പിന്നാലെ സഹോദരിയുടെയും കണ്ണുകൾ ലോകത്തിനു വെളിച്ചമാകും. ഇന്നലെ അന്തരിച്ച ദേവലോകം കൊല്ലംകുന്നേൽ ചേച്ചമ്മമാണി (89)യുടെ കണ്ണുകളാണു
ദാനം ചെയ്തത്. ഒട്ടേറെ പേർക്ക് അറിവിന്റെ വെളിച്ചം പകർന്ന സഹോദരങ്ങളും അധ്യാപകരുമായിരുന്ന ഇരവിനല്ലൂർ പെരുമ്പുഴയിൽ പി.കെ.
ജോർജും, പി.കെ.കുര്യനും കണ്ണുകൾ ദാനം ചെയ്തിരുന്നു. മരണം നടന്ന ഉടനെ മകൻ ബെന്നി നേത്രദാനത്തിന് തയാറാ
വുകയായിരുന്നു. മെഡിക്കൽ
കോളജിൽ നിന്നുമുള്ള ഡോക്ടർമാർ
നേത്രപടലം നീക്കം ചെയ്തു. എം.വി.ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി മുഖേനയാണ് കണ്ണുകൾ ദാനം
ചെയ്തത്. ചേച്ചമ്മയുടെ കണ്ണുകൾ കൂടി ചേർത്തു വയ്ക്കുമ്പോൾ 72 പേർക്ക് കാഴ്ചയുടെവെളിച്ചം പകർന്നു നൽകാനായന്ന് സമിതി സെക്രട്ടറി മോൻസി എം ആൻഡ്രൂസ് അറിയിച്ചു.
ദേവലോകത്തെ ചേച്ചമ്മയുടെ കണ്ണുകൾ ഇനിയും ജ്വലിക്കും ! മരണത്തിലും ചേച്ചമ്മ പ്രകാശിക്കും : അന്തരിച്ച ചേച്ചമ്മയുടെ കണ്ണുകൾ ദാനം ചെയ്യും
Advertisements