കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മൂന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 59-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന ബാവാമാരുടെ സംയുക്ത പെരുന്നാളിന് തുടക്കമായി.
കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് കൊടിയേറ്റ് നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ 7-ന് കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.
പ്രധാന പെരുന്നാള്‍ ദിനങ്ങളായ ജനുവരി 2, 3 തീയതികളില്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.