ദേശീയ പാതയുടെ വശങ്ങളിൽ പൈപ്പ് ഇടാൻ സർവേ നടത്തും; നാട്ടകം കുടിവെള്ള പദ്ധതിയ്ക്ക് പുനർജീവൻ വയ്ക്കുന്നു

കോട്ടയം: മറിയപ്പള്ളി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. കോടിമത മുതൽ നാട്ടകം വരെയുള്ള ദേശീയ പാതയുടെ വശങ്ങളിൽ റോഡ് കുഴിച്ച് പൈപ്പ് ഇടുന്നതിനുള്ള സർവേ ആരംഭിക്കുന്നതിന് ജല അതോറിറ്റിയ്ക്ക് ദേശീയ പാത അതോറിറ്റി അനുമതി നൽകി.
നാട്ടകം കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി
കഴിഞ്ഞ മുന്ന് മാസങ്ങളായി നാട്ടകം കുടിവെള്ള പദ്ധതി ജനകീയ കർമ്മസമിതി നടത്തിയ പോരാട്ടമാണ് ഇതോടെ യാഥാർത്ഥ്യമായത്. കോട്ടയം ജില്ലാ നിയമസഹായസമിതിയിൽ പരാതി നൽകിയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രിമാരായ ജോർജ്ജ് കുരൃൻ, സുരേഷ് ഗോപി, കോട്ടയം എം പി ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി എം പി എന്നിവർക്ക് നേരിട്ടും ഈമെയിൽ വഴിയായും നിവേദനങ്ങൾ നൽകുകിയിരുന്നു. ഇത് കൂടാതെ കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. കെ അനിൽ കുമാർ എന്നിവർ ക്രുതൃമായ ഇടപെടലുകൾ നടത്തു
കയും ചെയ്തതിന്റെ ഫലമായാണ് ഇപ്പോൾ പദ്ധതി യാഥാർത്ഥ്യമാകുന്നത്.

Advertisements

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശപ്രകാരം കിഫ്ബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ എം എബ്രഹാം ഇതു സംബന്ധിച്ചു യോഗം വിളിച്ചു ചേർത്തു. ഇതേ തുടർന്നു തിരുവനന്തപുരത്ത് വിളിച്ചു കൂട്ടിയ ഉദേൃാഗസ്ഥതലമീറ്റിംഗിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, റീജിയണൽ ആഫീസർ മോർത്ത് (കേരള) തിരുവനന്തപുരം, ജലഅതോറിറ്റി ചീഫ് എൻജിനീയർ, ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ കോട്ടയം, കേരള പീ ഡബ്ല്യു ഡി ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ തിരുവനന്തപുരം. നാട്ടകം കുടിവെള്ളപദ്ധതിയുടെ സാമ്പത്തിക സംരഭകരായ കിഫ്ബി കേരള പ്രതിനിധി എന്നിവർ പങ്കെടുത്തു. മീറ്റിംഗ് തീരുമാനപ്രകാരം ദേശീയപാത 183 ൽ ഇനി റോഡിന്റെ ഇരുവശവും പൈപ്പ് ഇടുന്നതിനായി ബാക്കിയുള്ള കോട്ടയം കലക്ടറേറ്റ്-കഞ്ഞിക്കുഴി ഭാഗത്തും, മണിപ്പുഴ-മറിയപ്പള്ളി-കോടിമത പാലം ഭാഗത്തും ജലഅതോറിറ്റി അധികാരികളും കേരള പി ഡബ്ല്യു ഡി ദേശീയപാത വിഭാഗം അധികാരികളും ചേർന്ന് റീസർവേ നടത്തി. റോഡ് കട്ടിംഗ് ഏറ്റവും കുറച്ച് കൊണ്ടും, അത്യാവശ്യമായി വരുന്ന ഭാഗങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.