കോട്ടയം : രണ്ടര വയസ്സിൽ ഭരതനാട്യത്തിലെ 52 മുദ്ര കളും പറയുകയും അവതരിപ്പിയ്ക്കുകയും ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെകോർഡ്സ്, ഇന്റർനാഷണൽ കിഡ്സ് അയ്കോൺ അവാർഡ് 2024,യങ് അച്ചീവേഴ്സ് ഒളിമ്പിയാട് നാഷണൽ ലെവൽ കൊമ്പെടീഷൻ സ്പെഷ്യൽ ടാലെന്റ്റ് വിന്നർ, ഗ്ലോബൽ യു ആർ എഫ് വണ്ടർ കിഡ്സ് അവാർഡ് തുടങ്ങിയ വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ കോട്ടയം മൂലേടം ആന്ദേരിൽ മുകേഷ് – പ്രസീത ദമ്പതികളുടെ ഇളയ മകൾ ധ്വനി മുകേഷിനെ പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൈശാഖമാസോത്സവവും പ്രതിഷ്ഠ വാർഷികവും സപ്താഹയജ്ഞവും നടക്കുന്ന വേദിയിൽ ആദരിച്ചു.


ജ്യോതി പൗർണ്ണമി സംഘം പ്രസിഡന്റ് പ്രസന്നകുമാരി പൊന്നാട അണിയിച്ചു മെമെന്റോ കൈമാറി. വൈസ് പ്രസിഡന്റ് അമ്മിണിക്കുട്ടി, സെക്രട്ടറി ആർ. ജയശ്രീ, ട്രഷറർ മിനി മോഹൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് പഞ്ചായത്ത് മെമ്പർ മഞ്ജു രാജേഷ്,ധ്വനി യുടെ അമ്മയും നൃത്ത അദ്ധ്യാപികയുമായ പ്രസീത മുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.