തിരുവല്ല : ഡിഫറന്റെലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ(DAWF) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ കളക്ടറേറ്റ് മാർച്ചും,ധർണയുംനടത്തി. മുൻ റാന്നി എംഎൽഎ രാജു എബ്രഹാം ധർണ്ണയും, പ്രതിഷേധ മാർച്ചും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെജി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി പെൻഷൻ സാമൂഹ്യ സുരക്ഷാ പെൻഷൻ സ്കീമിൽ നിന്ന് ഒഴിവാക്കി ലൈഫ് അലവൻസ് സ്കീമിൽ ഉൾപ്പെടുത്തി കുടിശ്ശിക തീർത്തും പ്രതിമാസം വിതരണം ചെയ്യുക പെൻഷൻ കുടുംബ വരുമാന പരിധി 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക. ആശ്വാസകിരണം ചികിത്സാ സഹായം കുടിശ്ശിക വിതരണം ചെയ്യുക. കൈവല്യ സ്വയം തൊഴിൽ പദ്ധതി കുടിശ്ശിക അനുവദിക്കുക. തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് ധർണ നടത്തിയത്. സ്പോർട് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, ഡി എ ഡബ്ലിയു എഫ് ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം അഭിലാഷ്, ജില്ലാ വൈസ് പ്രസിഡണ്ട് സന്തോഷ് എൻ, ഭാരവാഹികളായ സി എസ് തോമസ്, ദിവാകരൻ, ജോയി ചെറിയാൻ, രാജൻ പിള്ള റെജി, ജോൺ വർഗീസ്, നെൽസൺ എം കെ, ഗോപിനാഥൻ, അഖിൽ,റെനി,ലീന,സിനി എന്നിവർ പ്രസംഗിച്ചു