പാലാ: ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയ അടൂർ സ്വദേശി ജിതിൻ പി.സാമിന് ( 28) പരുക്കേറ്റു. റോഡിലൂടെ കാഴ്ച കണ്ട് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിൽ ട്രാവലർ വാൻ ഇടിച്ചായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചെങ്ങളം സ്വദേശി ആന്റണിക്ക് ( 42)പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങളത്തിനു സമീപമായിരുന്നു അപകടം. ബുള്ളറ്റ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു ഈരാറ്റുപേട്ട സ്വദേശി ജോയിക്ക് ( 45)പരുക്കേറ്റു. ഞായറാഴ്ച രാവില പാലാക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്കും കാറും കൂട്ടിയിടിച്ചു കൊല്ലപ്പള്ളി സ്വദേശി സുഭാഷിനു ( 66) പരുക്കേറ്റു. ഞായറാഴ്ച്ച രാവിലെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി ബിജിന് (28) പരുക്കേറ്റു. കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വയലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മലപ്പുറം സ്വദേശിനി ഗീതു ( 29) വയനാട് സ്വദേശിനി ധനുഷ ( 39) എന്നിവർക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് വയല ഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്കും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചാത്തൻതറ സ്വദേശി അജ്മലിന്( 37) പരുക്കേറ്റു. ഞായറാഴ്ച രാത്രി ചാത്തൻതറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി സോജൻ സെബാസ്റ്റ്യന്( 58) പരുക്കേറ്റു. ഞായറാഴ്ച അർധരാത്രി കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിക്കു സമീപം ഇറക്കത്തിലായിരുന്നു അപകടം.