സ്വന്തം വീട്ടിൽ കോഴിയെ വളർത്തി അതിന്റെ മുട്ട കഴിക്കുന്ന ശീലം ഇന്നങ്ങനെ ആർക്കും ഇല്ല. എല്ലാവരും എളുപ്പത്തിനു വൈറ്റലഗോണ് കോഴിമുട്ടയാണ് കൂടുതലും വാങ്ങിക്കുന്നത്. നാടന്‍ കോഴി മുട്ടയാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പറയുമ്പോഴും ഇത് ലഭിയ്ക്കാനുള്ള സാധ്യതക്കുറവും വില കൂടുതലുമെല്ലാമാണ് മറ്റ് തരം മുട്ടയെ ആശ്രയിക്കാനുള് കാരണം.
എന്നാല്‍ ഇത്തരം നാടന്‍ കോഴിമുട്ട കഴിയ്ക്കുമ്പോള്‍ പലര്‍ക്കും വയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാറുണ്ട്. പലര്ക്കുംനാടന് കോഴിമുട്ട കഴിയ്ക്കുമ്പോഴാണ് പ്രശ്നമുണ്ടാകുക. പുറത്ത് നിന്ന് വാങ്ങുന്ന മുട്ട കഴിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകണമെന്നുമില്ല. നാടന്‍ കോഴിമുട്ടയില്‍ തന്നെ നമ്മുടെ വീട്ടില്‍ മുട്ടയാവശ്യത്തിനായി വളര്‍ത്തുന്ന കോഴിമുട്ടയെങ്കില്‍ പ്രത്യേകിച്ചും ഇത്തരം പ്രശ്നം പലര്ക്കുമുണ്ടാകാറുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടില്‍ കോഴിയെങ്കില്‍ ഇവയ്ക്ക് കാല്‍സ്യം, വൈറ്റമിന്‍ ഘടകങ്ങള്‍ നല്‍കുക. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഇവയെ വളര്‍ത്തുക. വാങ്ങുന്ന കോഴിമുട്ടയെങ്കില്‍, അതായത് നാടന്‍ മുട്ടയെങ്കില്‍ അധികം വാങ്ങാതെ അധികം പഴകാതെ ഉപയോഗിയ്ക്കുക. ഇതു പോലെ ഇവ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിയ്ക്കുക. ഇത് നാടന്‍ മുട്ട കേടാകാതിരിയ്ക്കാന്‍ സഹായിക്കും
നാടന്‍ മുട്ടയുടെ തോടിന് ചിലപ്പോള്‍ കട്ടി കുറവായിരിയ്ക്കും. മുട്ടയുടെ പുറന്തോടിന് കട്ടി കുറവെങ്കില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയ മുട്ടയില്‍ പെട്ടെന്ന് കയറാന്‍ സാധ്യതയുണ്ട്. മുട്ടയുടെ കട്ടിയുള്ള പുറന്തോടാണ് സാല്‍മണൊല്ല ബാക്ടീരിയ ഇതിലേയ്ക്ക് കടക്കുന്നത് ഒരു പരിധി വരെ തടയുന്നു. മുട്ട കേടാക്കുന്നത് ഈ പ്രത്യേക ബാക്ടീരിയയാണ്.
ഇത്തരം പോഷകങ്ങളാണ് മുട്ടയുടെ പുറന്തോടിന് കട്ടിയുണ്ടാകാന് ഇടയാക്കുന്നത്. മാത്രമല്ല, തുടര്‍ച്ചയായി മുട്ടയിടുന്ന കോഴി, കൊഴിയ്ക്ക് പ്രായമേറുമ്പോള്‍, നല്ല ജനുസില്‍ പെട്ട കോഴിയല്ലെങ്കില്, കാറ്റും വെളിച്ചവും ചൂടുമുള്ള അന്തരീക്ഷത്തില്‍, ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ എല്ലാം മുട്ടയുടെ കട്ടി കുറയും.