അയ്മനം : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ അയ്മനം, അതിരമ്പുഴ പഞ്ചായത്തിലെ ആറ് ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി വിതരണം ചെയ്തു.അർഹതപ്പെട്ട എല്ലാ ഭിന്നശേഷിക്കാർക്കും ഈ വർഷം കൂടുതൽ മുച്ചക്ര വാഹനങ്ങൾ അനുവദിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി കുടയംപടിയിൽ നടന്ന മുച്ചക്ര വാഹന വിതരണ യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു.
Advertisements
അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ. ഷാജിമോൻ, ഗ്രാമ പഞ്ചായത്തംഗം പി. വി. സുശീലൻ എന്നിവർ പ്രസംഗിച്ചു