ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും റീ – റിലീസിന് : പ്രണയദിനത്തിൽ ഏറ്റുമുട്ടുന്നത് രണ്ട് ഷാരൂഖ് ചിത്രങ്ങൾ

ഒരു തലമുറയുടെ പ്രണയത്തിന് പുതിയ മാനങ്ങൾ തന്നെ നൽകിയ ഷാരൂഖ് ഖാൻ കാജോൾ ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഈ വർഷത്തെ പ്രണയദിനത്തിൽ ചിത്രം റീ റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും.

Advertisements

കൂടാതെ ഇം​ഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും, ഹിന്ദിയിലെ മറ്റൊരു പ്രണയചിത്രമായ തമാഷയും(Tamasha), തമിഴിൽ‌ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ നായകനായ ഹൃദയമാണ് റിലീസ് ചെയ്യുന്നത്. നിവിന്റെ പ്രേമവും റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി 10 മുതലാകും ഹൃദയം റിലീസ് ചെയ്യുക.

അതേസമയം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ എത്തിയ ഷാരൂഖാൻ ചിത്രം പഠാൻ വിജയ കുതിപ്പ് തുടരുകയാണ്. അധികം വൈകാതെ ചിത്രം ആയിരം കോടി നേടുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു കാലഘട്ടങ്ങളിലെ ഷാരൂഖാൻ ചിത്രമാണ് ഒരേ സമയം തിയറ്ററുകളിലേക്ക് എത്തുന്നത്.

Hot Topics

Related Articles