ദിലീപ് – തമന്ന കൂട്ടുകെട്ടിൽ “ബാന്ദ്ര” നവംബറിൽ തിയേറ്ററുകളിലേക്ക്…

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ തമന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ദിലീപ് ചലച്ചിത്രം ‘ബാന്ദ്ര’ നവംബര്‍ മാസം റിലീസിനൊരുങ്ങുന്നു.
രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മാസ്സ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.

പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷൻ, പ്രൊഡക്ഷൻ ഡിസൈനര്‍ – ദീപക് പരമേശ്വരൻ, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ.

ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫര്‍മാര്‍. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാൻസ് കൊറിയോഗ്രാഫേഴ്സ്.

അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആര്‍ ഒ – ശബരി

Hot Topics

Related Articles