ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി ആഭ്യന്തര വകുപ്പ് വക ഭൂമി കൈമാറുന്നത് സംബന്ധമായി സംസ്ഥാന പോലീസ് മേധാവിക്ക് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ ഈരാറ്റുപേട്ട നഗരസഭയിൽ താമസിക്കുന്ന ജനങ്ങളെ കുറിച്ച് മോശമായ പരാമർശം നടത്തുകയും, തീവ്രവാദ കേന്ദ്രമായി ചിത്രികരിക്കുകയും ചെയ്ത നടപടിയിൽ എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ക്രമിനൽ കേസുകൾ താരതമ്യേന കുറവുള്ളതും, എല്ലാ മതവിശ്വാസികളും വളരെ സൗഹാർദ്ധപരമായി താമസിക്കുന്നതും, സന്ധത സേവന രംഗത്ത് മാത്യകാ പരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഈരാറ്റുപേട്ടയെ കുറിച്ച തെറ്റായ റിപ്പോർട്ട് നൽകാൻ ഉള്ള കാരണം കണ്ടെത്തി ജില്ലാ പോലിസ് മേധാവിയുടെ നടപടിയെ കുറിച്ച് അന്വേഷിച്ച് മേൽനടപടി സ്വീകരിക്കുന്നതിനായി എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്യൻ കുളത്തിങ്കലിന് എസ്.ഡി.പി.ഐ. ജില്ലാ ഖജാൻജി കെ.എസ്.ആരിഫ് നിവേദനം നൽകി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച് ഹസീബ്, സെക്രട്ടറി ഹലീൽ തലപള്ളിയിൽ, ജില്ലാ കമ്മിറ്റി അംഗം സഫീർ കുരു വനാൽ, അയ്യൂബ് ഖാൻകാസിം, സുബൈർ വെള്ളാപ്പള്ളിൽ എന്നിവർ സംബന്ധിച്ചു.