ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി : ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ഉത്‌ഘാടനം ചെയ്തു

കോട്ടയം : ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് തുടങ്ങിവച്ച പൗർണ്ണമി പദ്ധതിയുടെ രണ്ടാം ഘട്ടം  കുഴിമറ്റത്ത്  മലങ്കര ഓര്ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പോലീത്താ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ഉത്‌ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

Advertisements

മൂന്നു ഘട്ടത്തിൽ ആയി  പ്ലാൻ ചെയ്ത പൗർണ്ണമി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലായി 8  മിനി ഹൈ മസ്റ്റ് ലൈറ്റുകളും 13 സോളാർ എൽ ഇ ഡി ലൈറ്റുകളും 2021  – 2022 വർഷം സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ 16 പ്രധാന സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളും, ഡിവിഷൻ പരിധിയിൽ എസ് സി ഫീസിബിലിറ്റി ലഭിക്കുന്ന എല്ലാ കോളനികളിലും വലിയ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും മാർച്ച് 31 ന് മുൻപ് പൂർത്തീകരിക്കുന്നതാണ്. രണ്ടാം ഘട്ട പൗർണമി പദ്ധതിയുടെ നടത്തിപ്പ് ചുമതല പൊതുമേഖലാ സ്ഥാപനമായ കെൽ ആണ്. വരുന്ന വർഷങ്ങളിൽ മൂന്നാം ഘട്ടം കൂടി നടപ്പിൽ വരുത്തുമ്പോൾ ഡിവിഷൻ പരിധിയിൽ ഉള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും എസ് സി കോളനികളിലും വെളിച്ചം എത്തും എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

  കുഴിമറ്റം പള്ളി വികാരി ഫാ കുര്യൻ തോമസ് കരിപ്പാൽ, പാത്താമുട്ടം സെന്റ് മേരിസ് പള്ളി  വികാരി ഫാ ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എബിസൺ കെ എബ്രഹാം, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനിമോൾ സനൽകുമാർ, പഞ്ചായത്ത് ആസൂത്രണ സമതി അധ്യക്ഷൻ ബാബുക്കുട്ടി ഈപ്പൻ,  കുഴിമറ്റം പള്ളി ട്രസ്റ്റി പി ഐ മാത്യു, കുഴിമറ്റം പള്ളി സെക്രട്ടറി സി ആർ ഗീവർഗീസ്,  കുഴിമറ്റം വൈ എം സി എ പ്രസിഡണ്ട് രഞ്ജു കെ മാത്യു, വൈ എം സി എ സെക്രട്ടറി അരുൺ മർക്കോസ്, കുഴിമറ്റം ബഥനി പൗരസമിതി സെക്രട്ടറി മോട്ടി കാവനാടി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.