കോട്ടയം: മെട്രോ നഗരമായ കൊച്ചിയിൽ ആഘോഷമായി നടക്കുന്ന ഡിജെ ഇനി കോട്ടയത്തും. കോട്ടയം കോടിമത വിൻസർ കാസിൽ ഹോട്ടലിൽ ഇനി എല്ലാ ശനിയാഴ്ചകളിലും ആഘോഷ പരിപാടികൾ നടക്കും. കോട്ടയം വിൻസർകാസിൽ ഹോട്ടലിലെ ഐലൻഡിലാണ് ആർ.കെ കമ്പനിയുടെ കരീബിയൻ നൈറ്റ്സ് സംഗീതോത്സവം നടക്കുന്നത്. എല്ലാ ശനിയാഴ്ചകളിലുമാണ് കരീബിയൻ രാവിന്റെ സംഗീതത്തിന്റെ ആഘോഷ ലഹരി അരങ്ങേറുക.
ശനിയാഴ്ചകളിൽ വൈകിട്ട് ഏഴു മുതൽ കോടിമത വിൻസർ കാസിൽ ഹോട്ടലിനുള്ളിലെ ഐലൻഡിൽ കോട്ടയത്തിന്റെ സംഗീത പ്രേമികൾക്ക് ആഘോഷത്തിന്റെ രാവുകളാണ്. നവംബർ 26 ശനിയാഴ്ച രാത്രി ഏഴു മണി മുതൽ കോട്ടയത്തിന്റെ രാത്രികൾക്ക് കരീബിയൻ സംഗീതത്തിന്റെ വശ്യതയുണ്ടാകും. കപ്പിളായും ഫാമിലിയായും പങ്കെടുക്കുന്നതിന് 1500 രൂപയും , സിംഗിളായി പങ്കെടുക്കുന്നതിന് 1000 രൂപയുമാണ്.