മുണ്ടക്കയം : ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ ജംഇയ്യത്തു ഉലമയുടെ 69 -ാം സ്ഥാപക ദിനം ആചരിച്ചു. പൂതക്കുഴി മുഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്‍റും മേഖലാ പ്രസിഡന്‍റും സംയുക്തമായി പതാക ഉയർത്തി. തുടർന്ന് ഷംസുദ്ദീൻ മൗലവി പാറത്തോടിൻ്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് അബ്ദുറസാഖ് മൗലവി പാറത്തോട് അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി സ്വാദിഖ് മൗലവി അമാൻ നഗർ സ്വാഗതം പറയുകയും മഹല്ല് പ്രസിഡണ്ട് റാഫിജാൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ലാ സെക്രട്ടറി സഫറുള്ളാ മൗലവി ചിറക്കടവ് ദക്ഷിണയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു
മഹല്ല് ഇമാം അലിം മൗലവി പൂതക്കുഴി, അബ്ദുൽ സമദ് മൗലവി കാഞ്ഞിരപ്പള്ളി, അബ്ദുൽ ജലീൽ മൗലവി ആനക്കല്ല്, ഷിബിലി മൗലവി ആനി ത്തോട്ടം, , നിസാർ മൗലവി പിച്ചകപ്പള്ളിമേട്, അഫ്സൽ മൗലവി കൊടുവന്താനം, അബു ബക്കർ മൗലവി അഞ്ചലിപ്പ, അബ്ദുന്നാസർ മൗലവി പട്ടിമറ്റം, തുടങ്ങിയവർ സംസാരിച്ചു ബഷീര്‍ മൗലവി കാഞ്ഞിരപ്പള്ളി ദുആയ്ക്ക് നേതൃത്വം നൽകി.