ഭരണഘടനാ ശില്പികളിൽ ഒരാളും ഭാരതീയ വിദ്യാഭവൻസ്ഥാപകനുമായ ഡോ കെ എം മുൻഷിയുടെ സ്മരണാർഥം ഭാരതീയ വിദ്യാഭവൻ കോട്ടയം ഏർപ്പെടുത്തിയ ഈ വർഷത്തെ മുൻഷി അവാർഡ് പ്രശസ്ത ഭിഷഗ്വരനും വേരികോസ് ചികിത്സാരംഗത്തെ അതികായകനുമായ ഡോ എൻ രാധാകൃഷ്ണന് ജനുവരി 17)o തീയതി കോട്ടയം ഭവൻസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ രാമൻകുട്ടി അവാർഡ് സമർപ്പിക്കും.
ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ് (റിട്ടയേഡ് ) ഡോ. എസ് ശ്രീനിവാസൻ ഐ എ എസ് (റിട്ടയേഡ് ) ഡോ. വി എൻ രാജശേഖരൻ പിള്ള, ഡോ പി ജി ആർ പിള്ള തുടങ്ങിയവരുടെ മഹനീയ സാസാന്നിധ്യം പ്രസ്തുത ചടങ്ങിൽ ഉണ്ടാകും.ഡോ. കെ എം മുൻഷി അനുസ്മരണ പ്രഭാഷണം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് (ഐപിഎസ് ) നിർവ്വഹിക്കും.തുടർന്ന് ഭവൻസ്, ഇൻഫോസിസ് ഫൌണ്ടേഷനുമായി സഹകരിച്ച് പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ഓട്ടൻതുള്ളൽ, പരുന്താട്ടം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുംകൂടുതൽ വിവരങ്ങൾക്ക് – 9946662224