ഏറ്റുമാനൂർ : അരുമ മൃഗങ്ങളെ വളർത്തുന്നവർക്കൊരു സന്തോഷ വാർത്ത. നിങ്ങളുടെ മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് രോഗമില്ലാത്തവരായി അവരെ പരിപാലിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി അരുമകൾക്കായി ഏറ്റുമാനൂരിൽ സർക്കാർ ഗേൾസ് ഹൈ സ്കൂളിന് സമീപം കിങ്ങ്ഡം ആനിമലിയ എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. അജിത ഷാജി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിൽ 30 വർഷത്തോളം പ്രവർത്തി പരിചയമുള്ള ഡോ ബിജുവിന്റെ നേതൃത്വത്തിൽ ആണ് സ്ഥാപനത്തിന്റെ പ്രവർത്തനം. പ്രതിരോധ കുത്തിവയ്പ്പുകൾ, രോഗ ചികിത്സ , വന്ധ്യംകരണം ഉൾപ്പെടെ ഉള്ള സർജറി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
Advertisements