രാമപുരം: രാത്രിയില്‍ ചീട്ടുകളി സംഘത്തെ പിടികൂടുവാനുള്ള ശ്രമത്തിനിടയില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് മരണമടഞ്ഞ ഗ്രേഡ് എസ്.ഐ.. ജോബി ജോര്‍ജ്ജിന് അദ്ദേഹത്തിന്റെ കർമ്മ മേഖലയായ രാമപുരം വികാര നിർഭരമായ യാത്രയപ്പ് നൽകി. കഴിഞ്ഞ ദിവസം രാമപുരം ബസ് സ്റ്റാന്റിന് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ആനത്താറയ്ക്കല്‍ ബില്‍ഡിംഗില്‍ നിന്നും താഴേയ്ക്ക് വീണാണ് ജോബി മരണമഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് എത്തിച്ച മൃദദേഹം ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കാത്ത് നിന്നത് .
സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. 30 മിനിട്ട് സമയം പൊതു ദർശനത്തിന് വച്ചു. കോട്ടയം ജില്ലാ പൊലീസ് ക്ലബിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് അടക്കമുള്ള ഉദ്യോഗസ്ഥർ എന്തി അന്തിമോപചാരം അർപ്പിച്ചു. സഹ പ്രവർത്തകന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി സുഹൃത്തുക്കളാണ് എത്തിച്ചേർന്നത്. വികാര നിർഭരമായ രംഗങ്ങൾക്കാണ് കോട്ടയം പൊലീസ് ക്ലബ് സാക്ഷിയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , യു. ഡി. എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ബൈജു ജോൺ പുതിയിടത്തു ചാലിൽ , പാലാ ഡി വൈ എസ് പി
എ ജെ തോമസ് .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ , വ്യാപാരി വ്യവസായി രാമപുരം യൂണിറ്റ് പ്രസിസന്റ് സജി മീറ്റത്താനി, സെക്രട്ടറി ജെയ്സൺ മേച്ചേരിൽ , റോട്ടറി ക്ലബ്ബ് പ്രസിസന്റ് കുര്യാക്കോസ് മാണി വേലിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് സന്തോഷ് കമ്പകത്തുങ്കൽ, സെക്രട്ടറി ജോർജ് കുരിശും മൂട്ടിൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മാണി സി കാപ്പൻ എം എൽ എ ക്കു വേണ്ടി ഭാര്യ ആലീസ് , ജോസ് കെ മാണിക്കു വേണ്ടി ബൈജു ജോൺ എന്നിവർ റീത്ത് സമർപ്പിച്ചു. സംസ്കാരം പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ നടത്തി