തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ല; നാട്ടുകാർ ഇടപെട്ടു; കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാർ; ചത്തനിലയിൽ കണ്ടെത്തിയത് പത്തോളം നായ്ക്കളെ; പ്രതിഷേധവുമായി മൃഗസ്‌നേഹികൾ

കോട്ടയം: വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുകയും, നാട്ടുകാർക്ക് കടിയേൽക്കുകയും ചെയ്തിട്ടും അധികൃതർ അനങ്ങാതെ വന്നതോടെ നാട്ടുകാർ ഇടപെട്ട് തുടങ്ങി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. അജ്ഞാതർ വിഷം വച്ച് നായ്ക്കളെ കൊന്നതാണ് എന്ന സംശയമാണ് ഇതോടെ ഉയരുന്നത്. എന്നാൽ, നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയതിനു പിന്നാലെ മൃഗസ്‌നേഹികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Advertisements

തിങ്കളാഴ്ച രാവിലെയാണ് നായ്ക്കളെ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിലാണ് നായ്ക്കളെ പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. വളർത്തുമൃഗങ്ങളെയും, കുട്ടികളെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവായിരുന്നു. നായ്ക്കളെ ആരോ വിഷം നൽകി കൊന്നതാണെന്ന് മൃഗസ്‌നേഹികൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഇതിനോടകം പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Hot Topics

Related Articles