രാത്രി കടകളടച്ചാൽ കുറവിലങ്ങാട് പഞ്ചായത്ത് ബസ്സ്റ്റാൻഡ് അന്ധകാരത്തിലാണ്;പകലും രാത്രിയും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം

കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. സ്റ്റാൻഡിലേക്കു ബസ് കയറുന്ന ഭാഗത്തു ലൈറ്റുകൾ തെളിയുന്നില്ല.സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കാത്തിരിപ്പു കേന്ദ്രവും ഇരുട്ടിൽ..രണ്ടായിരത്തിലധികം തെരുവുവിളക്കുകളുണ്ട്, കുറവിലങ്ങാട് പഞ്ചായത്തിൽ. പക്ഷേ പകുതിയോളം മാത്രമേ രാത്രിയിൽ ഉണർന്നിരിക്കൂ….

Advertisements

എംസി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 269 സൗരോർജ വിളക്കുകൾ. ഇവയെല്ലാം തകരാറിൽ.
കുറവിലങ്ങാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചതിനു ശേഷം എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിലെല്ലാം ഇരുട്ടാണ്…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായ ശല്യംബസ് സ്റ്റാൻഡിലും ടൗണിലും രൂക്ഷമാണ് ഇവിടെ. തെരുവുനായ ശല്യം നിയന്ത്രിക്കാൻ നടപടി ഇല്ലാത്ത അവസ്ഥ. കുറവിലങ്ങാട് ടൗണിൽ ഓരോ ദിവസവും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. ഗ്രാമീണ പാതകളിലും ടൗണിലെ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ നായ്ക്കൾ വിഹരിക്കുകയാണ്. വഴിയിലെ നായ ശല്യം ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറ്റവുമധികം വലയ്ക്കുന്നത്. ഇവ കുറുകെ ചാടുമ്പോൾ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടും. പലപ്പോഴും അപകടമുണ്ടാകും. ഗ്രാമീണ മേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് തെരുവുനായശല്യം മൂലം ബുദ്ധിമുട്ടുന്നത്. പല സ്ഥലത്തും മാലിന്യം കുന്നു കൂടിയതും നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമായി..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.