പേവിഷബാധ: സ്‌കൂൾ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജൂൺ 30 തിങ്കളാഴ്ച

കോട്ടയം: ആരോഗ്യ കുടുംബക്ഷേമ വകുപ്പ,് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി പേവിഷബാധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നു. പേവിഷബാധയുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരും വിദ്യാർഥികളും ചെയ്യേണ്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Advertisements

ജില്ലാതല ഉദ്ഘാടനം കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ 30 തിങ്കളാഴ്ച  രാവിലെ 10ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി. മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ  ആർ. ദീപ എന്നിവർ പങ്കെടുക്കും. തുടർന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി സണ്ണി ബോധവൽക്കരണ ക്ലാസ് എടുക്കും.

Hot Topics

Related Articles