വീട്ടുകാരറിയാതെ വഴിയിലിറങ്ങി കറങ്ങിനടന്നു; ബീഗിൾ അണ്ടർ പൊലീസ് കസ്റ്റഡി; പാലാ പൊലീസ് സ്റ്റേഷനു മുന്നിൽ വീട്ടുകാരെ കാത്ത് ഒരു കൊച്ചു കൂട്ടുകാരൻ

പാലാ: വീട്ടുകാരറിയാതെ വഴിയിലിറങ്ങി കറങ്ങി നടന്ന ബീഗിൾ ഒടുവിൽ പൊലീസ് ‘കസ്റ്റഡിയിലായി’…! അരലക്ഷത്തോളം രൂപ വിലവരുന്ന ബീഗിൾ ഇനത്തിൽപ്പെട്ട നായയാണ് നൈറ്റ് പെട്രോളിംങ് സംഘത്തിന്റെ മുന്നിൽപ്പെട്ടത്. തുടർന്ന്, നായയെ പൊലീസ് സംഘം സ്റ്റേഷനിൽ എത്തിച്ചു സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയിൽ നൈറ്റ് പെട്രോളിംങിനിടെയാണ് പൊലീസ് സംഘത്തിന് മുന്നിൽ ഒരു ഓമന നായ്ക്കുട്ടി കുടുങ്ങിയത്. തുടർന്ന്, ഈ നായ്ക്കുട്ടിയെയുമായി പൊലീസ് സംഘം സ്റ്റേഷനിൽ എത്തി. തുടർന്ന്, ഒരു ചങ്ങലയുമായി സ്റ്റേഷനിലെ ബഞ്ചിൽ നായ്ക്കുട്ടിയെ കെട്ടിയിട്ടു. കുരച്ചും കളിച്ചും പൊലീസുകാരോട് കൂട്ടുകൂടിയും നായ്ക്കുട്ടി സജീവമായി പൊലീസ് സ്റ്റേഷൻ മുറ്റത്തുണ്ട്. അതുകൊണ്ടു തന്നെ ഉടമ ഏതു സമയത്ത് വന്നാലും നായ്ക്കുട്ടിയെ കൊണ്ടു പോകാം. നായ ബീഗിൾ ഇനത്തിൽപ്പെട്ടതാണ് എന്നു പാലാ ഡോഗ് സ്‌ക്വാഡ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisements

Hot Topics

Related Articles