തൃപ്പൂണിത്തുറ:മകനെയും 26 വളര്‍ത്തുനായ്ക്കളെയും വാടകവീട്ടില്‍ ഉപേക്ഷിച്ച് യുവാവ് കാണാതായി. മൂന്നു ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്‌പിസിഎ) പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ സുധീഷ് എസ്. കുമാര്‍ മൂന്ന് മാസം മുന്‍പാണ് നാലാം ക്ലാസുകാരനായ മകനുമായി വാടകവീട് എടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ ജര്‍മനിയില്‍ ആയിരുന്നു. നായ്ക്കളുടെ ശല്യം സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ, ഞായറാഴ്ച സുധീഷ് നാടുവിട്ടു. രാത്രി കഴിഞ്ഞിട്ടും അച്ഛനെ കാണാനായില്ലാത്തതോടെ പരിഭ്രാന്തനായ കുട്ടി അമ്മയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ 112 ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടി. പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളുടെ പക്കല്‍ ഏല്‍പിച്ചു.
30,000 മുതല്‍ 50,000 രൂപ വരെ വില വരുന്ന മുന്തിയ ഇന നായ്ക്കളെ ഉപേക്ഷിച്ച് പോയ സുധീഷിനെതിരെ പരാതി നല്‍കുമെന്ന് എസ്‌പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവ് അറിയിച്ചു. യുവാവിനെതിരെ കേസ് എടുക്കുന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.