ജാഗ്രതാ ന്യൂസ്
ഹെൽത്ത് ഡെസ്‌ക്
ഒരു ദിവസം ആരോഗ്യത്തോടയും ഉന്മേഷത്തോടെയും നമ്മെ നിലനിറുത്തുന്നതാണ് പ്രഭാതഭക്ഷണം. എന്ത് തിരക്കിന്റെ പേരിലായാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക. അൾസർ മുതൽ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കൽ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം.
ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വളരെയാണ്. ടെൻഷൻ, പിരിമുറുക്കം തുടങ്ങിയവയും ഇതിനെത്തുടർന്ന് രക്തസമ്മർദ്ദവും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.
ദിവസം മുഴുവൻ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്‌നം.കാലക്രമത്തിൽ ഓർമ്മക്കുറവും ഉണ്ടായേക്കാം. പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠനമികവിനെ ബാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്.
എന്തെങ്കിലും കഴിച്ച് പ്രഭാതത്തെ പറഞ്ഞയയ്ക്കുകയല്ല, സമീകൃതാഹാരം കഴിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.