ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് 23 വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ദിദൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിലാണ് സംഭവം. പർവേസ് എന്ന യുവാവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്.
ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടാണ് ഭർതൃവീട്ടുകാർ നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു. ഓഗസ്റ്റ് 11-ന് ഭർതൃവീട്ടുകാർ യുവതിയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 17 ദിവസം ജീവൻ വേണ്ടി പോരാടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെന്റിലേറ്ററിൽ കഴിയുകയായിരുന്ന യുവതി ഇന്നലെ രാത്രിയോടെ മരണമടഞ്ഞു.യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പർവേസിനെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ ഏഴ് പേരെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.ഗ്രേറ്റർ നോയിഡയിൽ അടുത്തിടെ നടന്ന സ്ത്രീധന കൊലപാതകത്തിന് പിന്നാലെയാണ് സംഭവം.
സിർസ ഗ്രാമത്തിൽ 26 കാരിയായ നിക്കി ഭാട്ടിയെ ഭർതൃവീട്ടുകാർ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ കുടുംബത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.