ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി  ആശുപത്രി; കടുത്തുരുത്തി മധുരവേലിയിലെ ആശുപത്രിയുടെ ഉദ്ഘാടനം 17ന്

കടുത്തുരുത്തി: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം 17ന് രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

Advertisements

മധുരവേലി പ്ലാമൂട് ജംക്ഷന് സമീപം ലക്ഷ്മി കോംപ്ലെക്സിലാണ് ആശുപത്രി. കുറുപ്പന്തറയിൽ ഡോ. വന്ദന ദാസിൻ്റെ വസതിക്കു സമീപം മറ്റൊരു ആശുപത്രി നിർമിക്കാനും പദ്ധതിയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ വന്ദനയുടെ ആഗ്രഹമായിരുന്നെന്ന് മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും പറഞ്ഞു.

Hot Topics

Related Articles