കോട്ടയം : കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ജാല സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം നിർവഹിച്ചു. പ്രതിഷേധ പരിപാടിയുടെ അധ്യക്ഷപദവി ഷിന്റോ പള്ളിക്കത്തോട് നിർവഹിക്കുകയും. ആശംസകൾ അറിയിച്ചുകൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി പഴുരാൻ മെഡിക്കൽ കോളേജ്, ജില്ലാ പ്രസിഡണ്ട് മനോജ് പുതുപ്പള്ളി, ജോയിൻ സെക്രട്ടറി അജി പുളിക്കൽ കവല, അനിൽ ഏറ്റുമാനൂർ, രാജേഷ് തെങ്ങണ, രാജു കുടമാളൂർ, ജിജോ ഏറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ഷിന്റോ പള്ളിക്കത്തോട് ചൊല്ലുകയും പരിപാടിയിൽ പങ്കെടുത്ത എല്ലാവരും അത് ഏറ്റ് ചൊല്ലി സർക്കാർ പ്രവർത്തനങ്ങളോട് ഐക്യപ്പെടുകയും ചെയ്തു.
ലഹരി ഉപയോഗത്തിന് എതിരെ ടാക്സി ഡ്രൈവർമാർ : കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധം നടത്തി

Advertisements