മദ്യ ലഹരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തി ബഹളമുണ്ടാക്കി ; ഓഫിസ് പരിസരത്ത് ഇരുന്ന് മദ്യപിച്ചു : ഏറ്റുമാനൂർ സ്വദേശിയായ അഭിഭാഷകന് എതിരെ കേസെടുത്ത് പൊലീസ്

കോട്ടയം : രാത്രിയിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറുകയും , ഓഫീസ് പരിസരത്തിരുന്ന് മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്ത അഭിഭാഷകന് എതിരെ കേസെടുത്ത് പൊലീസ്. ഏറ്റുമാനൂർ ശിവശൈലത്തിൽ ശൈല കുമാറി (40) നെതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പരിസരത്തേക്ക് ഇയാൾ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഇവിടെ ഇരുന്നു മദ്യപിക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. ഈ സമയം ഇവിടെ എത്തിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അഭിഭാഷകനെ തടയാൻ ശ്രമിച്ചു. എന്നാൽ ഇയാൾ ഇതിന് വഴങ്ങിയില്ല. തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അഭിഭാഷകനെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസെടുത്തു.

Advertisements

Hot Topics

Related Articles