ഒഡീഷ: നാടന്‍ മദ്യം കുടിച്ചതിന്റെ തരിപ്പില്‍ മണിക്കൂറുകളോളം ഉറങ്ങിയത് 24 ആനകള്‍. ഒഡീഷയിലെ വനത്തിലാണ് സംഭവം. സ്ഥലത്തെ മഹുവ എന്ന മദ്യം കുടിച്ചതോടെയാണ് എല്ലാവരും ഉറങ്ങിപ്പോയത്. സമീപ ഗ്രാമവാസികള്‍ മദ്യം ശേഖരിക്കുന്നതിനായി വനത്തിലെത്തിയപ്പോളാണ് അവര്‍ പ്രത്യക പൂക്കള്‍ ഇട്ട് മാറ്റിവെച്ചിരുന്ന പാനീയം ആനകള്‍ അകത്താക്കിയ കാര്യം അറിയുന്നത്. ഈ വെളളം അകത്തായതോടെ എല്ലാ ആനകളും ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു.
കിയോഞ്ജര്‍ ജില്ലയിലെ ശിലിപ്പദ കശുമാവിന് തോപ്പിന് സമീപം താമസിക്കുന്ന ഗ്രാമവാസികളാണ് 24 ആനകള്‍ ഇത്തരത്തില്‍ മദ്യ ലഹരിയില്‍ ഉറങ്ങുന്നത് കണ്ടത്. ഗ്രാമവാസികള്‍ മദ്യം തയ്യാറാക്കാനായി വലിയ പാത്രങ്ങളില്‍ മഹുവ പൂക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആനകള്‍ കിടക്കുന്നത് കണ്ടതോടെയാണ് മദ്യം കുടിച്ചെന്ന് അവര്‍ ഉറപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പുലര്‍ച്ചെ ആറ് മണിക്കാണ് ഞങ്ങള്‍ കാട്ടിലേക്ക് പോയത്. അവിടെത്തിയപ്പോളാണ് മഹുവ ഇട്ട് വെളളം പുളിപ്പിക്കാന്‍ വെച്ചിരുന്ന പാത്രങ്ങള്‍ ഉടഞ്ഞ് കിടക്കുന്നതായും അതിലെ വെളളം നഷ്ടപ്പെട്ടതായും കണ്ടത്. അതിന്റെ അടുത്ത് തന്നെ ആനകള്‍ ഈ വെളളം കുടിച്ച് ഉറങ്ങിക്കിടക്കുന്നതും കണ്ടു. ഞങ്ങള്‍ ആനകളെ ഉണര്‍ത്താന്‍ നോക്കി. പക്ഷേ നടന്നില്ല. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു.’ ഗ്രാമവാസിയായ നാരിയ സേത്തി പറഞ്ഞു.
വിവരമറിഞ്ഞ് വനത്തിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആനകളെ ഉണര്‍ത്താന്‍ ചെണ്ട കൊട്ടേണ്ടി വന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ആനകള്‍ കാടിനകത്തേക്ക് പോയെന്നും എന്നാല്‍ ആനകള്‍ മഹുവ കുടിച്ചൊ എന്ന് ഉറപ്പില്ലെന്നും ഒരുപക്ഷെ അവ വിശ്രമിക്കുകയായിരുന്നിരിക്കാമെന്നും വനപാലകര്‍ പറഞ്ഞു. വനത്തിലേക്ക് പോയ ശേഷം ആനകള്‍ വീണ്ടും മണിക്കൂറുകളോളം ഉറക്കമായിരുന്നു.