ഞാന്‍ കുറച്ചേ മദ്യപിക്കൂ, ഞാന്‍ വല്ലപ്പോഴുമേ കുടിക്കാറുള്ളൂ, എന്നിങ്ങനെ മദ്യപാനത്തെ വളരെ ലൈറ്റായി സമീപിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഉയര്‍ന്ന അളവില്‍ മദ്യപിക്കുന്നവരിലും കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരിലും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൈപ്പര്‍ ടെന്‍ഷനുമായി മല്ലിടാത്ത ആളുകളില്‍ പോലും ഏത് അളവിലുള്ള മദ്യവും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകും. ഇനി രക്താതിസമ്മര്‍ദം ഇല്ലാത്തവരില്‍ ആണെങ്കിലോ മദ്യപാനം ഇതിന് വഴിവയ്ക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭാരം നിയന്ത്രിക്കല്‍, ശരിയായ ഭക്ഷണക്രമം, ക്രമമായ വ്യായാമം എന്നിവയ്ക്ക് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പുതിയ മെറ്റാ അനാലിസിസ് പ്രകാരം, ദിവസേന മദ്യം കഴിക്കുന്നവരില്‍, അതെത്ര കുറഞ്ഞ അളവാണെങ്കിസും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത്തരക്കാര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് മദ്യം കഴിക്കുന്നത് ഒഴിവാക്കിയേ തീരൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്തസമ്മര്‍ദം കൂടുന്നതില്‍ മദ്യത്തിന്റെ പങ്ക് നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും കുറഞ്ഞ അളവില്‍ മദ്യം കഴിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിന് എന്ത് സംഭവിക്കുമെന്നതാണ് പുതിയ കണ്ടെത്തല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20000പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈനോ ബിയറോ ആല്‍ക്കഹോള്‍ കൂടുതല്‍ അടങ്ങിയ ഡ്രിങ്സോ കഴിച്ചാല്‍ രക്തസമ്മര്‍ദം കൂടുമെന്ന് കണ്ടെത്തി.