പത്തനംതിട്ട : ഡോ. വന്ദനാ ദാസിൻറെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സർക്കാരിന്റെ കെടുകാര്യസ്ഥതയും നിരുത്തരവാദപരമായസമീപനവുമാണ് ഈ കൊലപാതകത്തിന് കാരണം. ഇതിന് ഉത്തരവാദി സർക്കാർതന്നെയാണന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രജനി പ്രദീപിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ മുഖ്യ സന്ദേശം നൽകി. യു ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, ഡിസിസി ഭാരവാഹികളായ അഡ്വ. എ. സുരേഷ്കുമാർ, റോജി പോൾ ഡാനിയേൽ, സജി കോട്ടക്കാട്, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഏബൽ മാത്യു, റെന്നീസ് മുഹമ്മദ്, പ്രൊഫ. ജി. ജോൺ,ഷാനവാസ് പെരിങ്ങാമല, പി. കെ. ഇക്ബാൽ, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ മേഴ്സി പാ ണ്ഡ്യത്ത്, ജെസ്സി അലക്സ്, നിർമ്മാല മാത്യൂസ്, വിനീത അനിൽ, ആശ തങ്കപ്പൻ, സജി ദേവി, എസ്.സജിത, അഡ്വ. ഷെറിൻ എം. തോമസ്, റോസമ്മ ബാബുജി, ബീന സോമൻ, റൂപി, അന്നമ്മ ഫിലിപ്പ്, സുജാതാ മോഹൻ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ പ്രസംഗിച്ചു.