പാമ്പാടി: ഡ്രൈഡേ ദിവസം അനധികൃതമായി മദ്യവിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 17.5 ലിറ്റർ വിദേശ മദ്യശേഖരവുമായി ഒരാൾ എക്‌സൈസ് പിടിയിൽ. ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ മൈലാടി കരയിൽ ദേവഗിരി പി.ഒ. തുരുത്തിയിൽ അനിൽ ജോസഫിനെ(46)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിനും പാർട്ടിക്കും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മദ്യം പിടിച്ചെടുത്തത്.
ഒന്നാം തീയതികളിലും ബാറും ബിവറേജും അവധിയുള്ള ഡ്രൈഡേ ദിവസങ്ങളിലും വിൽക്കുന്നതിനാണ് ഇയാൾ മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വീടനു സമീപത്ത് വീടിനു സമീപത്തു വച്ചാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുറ്റത്ത്‌കോൺക്രീറ്റ് ടൈൽ വിരിച്ച 2 നില വീടിനു മുൻവശം വച്ച് മദ്യക്കച്ചവടം നടത്തിയതിനു 17.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു കേസാക്കി. ജവാൻ ഇനത്തിൽപ്പെട്ട വിദേശ മദ്യം 800 രൂപയ്ക്കും, എം.സി ,ഹണീബി ഇനങ്ങളിൽപ്പെട്ട മദ്യം550 രൂപയ്ക്കുമാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പ്രതിയേയും, തൊണ്ടിവസ്തുക്കളും ചങ്ങനാശ്ശേരി റേഞ്ച് ഓഫീസിന് കൈമാറി.
റെയ്ഡിന് എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബ്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, ഫിലിപ്പ് തോമസ് , പ്രവന്റീവ് ഓഫീസർ കെ രാജീവ്, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ വിശാഖ് എ. എസ്, ഹാംലറ്റ്. എം , വിനോദ്കുമാർ. വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി, ഡ്രൈവർ അനിൽ , എന്നിവർ നേതൃത്വം നൽകി.