ഗാന്ധിജയന്തി ദിനത്തിൽ ബാറിന്റെ കിളി വാതിൽ തുറന്ന് വച്ച് മദ്യ വിൽപ്പന; 17 ലിറ്റർ മദ്യം പിടിച്ചെടുത്തു; മണർകാട്ടെ സ്വകാര്യ ബാറിനെതിരെ എക്‌സൈസ് കേസെടുത്തു

കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ ബാറിന്റെ കിളിവാതിൽ തുറന്ന് വച്ച് മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ ബാറിനെതിരെ കേസെടുത്തു. മണർകാട് പ്രവർത്തിക്കുന്ന രാജ് റീജന്റിനെതിരെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് സംഘം കേസെടുത്തിരിക്കുന്നത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17 ലിറ്റർ മദ്യവും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ചയാണ് ഇവിടെ വിൽപ്പനയ്ക്കായി മദ്യം എത്തിച്ചിരുന്നത്. ഡ്രൈഡേ ദിവസങ്ങളിൽ ഇവിടെ വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായി എക്‌സൈസ് സംഘത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് സംഘം ബാറിൽ നിരീക്ഷണം നടത്തി വരികയയായിരുന്നു. എക്‌സൈസ് കമ്മിഷണറുടെ ഇന്റലിജൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇവിടെ പ്രവർത്തിക്കുന്ന ഷാപ്പിനുള്ളിലായാണ് മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഷാപ്പിനെതിരെ കേസെടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.